ഫണ്ടുകള്‍ സര്‍വത്ര! ഏതില്‍ നിക്ഷേപിക്കും?

രാജ്യത്ത് മൊത്തം 2490 മ്യൂച്വല്‍ ഫണ്ട് സ്കീമുകളുണ്ട്. എല്ലാ ഫണ്ടുകളും ഓഹരിയില്‍മാത്രം നിക്ഷേപിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ കാശ് പോകാമെന്ന നിക്ഷേപകരുടെ ധാരണ തെറ്റാണ്.

ഓഹരിയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്കാണ് നഷ്ടസാധ്യത കൂടുതലുള്ളത്. അതേസമയം, ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നവയ്ക്ക് നഷ്ട്സാധ്യത കുറവാണ്.

മൊത്തം ഫണ്ടുകള്‍-2,490

മൊത്തം നിക്ഷേപം-15,86,470കോടി

പുതിയ ഫണ്ടുകള്‍-23

ഏറ്റവും വലിയ ഫണ്ടിലെ നിക്ഷേപം 

(ഐസിഐസിഐ പ്രൂ ലിക്വിഡ് പ്ലാന്‍)-29,034കോടി

നഷ്ടസാധ്യത കൂടിയതും കുറഞ്ഞുതുമായ ഫണ്ടുകളെ വേര്‍തിരിച്ച്‌ വിശദീകരിക്കാം.

നേട്ടംകൊണ്ട് നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഓഹരി അധിഷ്ടിത ഫണ്ടുകളെക്കുറിച്ചാകട്ടെ ആദ്യം.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്ബനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകള്‍. നഷ്ടസാധ്യതയുള്ളതുപോലെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം നല്‍കാനും ഇത്തരം ഫണ്ടുകള്‍ക്ക് കഴിയും.

കടപ്പത്രം, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ക്ക് നഷ്ടസാധ്യത കുറവാണ്. അതുപോലെതന്നെ സ്ഥിര നിക്ഷേപ പദ്ധതികളുടേതിന് ഏറെക്കുറെ സമാനമായ നേട്ടമാണ് ഡെറ്റ് ഫണ്ടുകളില്‍നിന്ന് ലഭിക്കുക. ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചവയാണ് ഈ ഫണ്ടുകള്‍.

ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ലക്ഷ്യതുകയിലെത്തിയാല്‍ ഡെറ്റ് ഫണ്ടുകളിലേയ്ക്ക് മാറ്റി നിക്ഷേപം സുരക്ഷിതമാക്കാം. ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് ഡെറ്റ് ഫണ്ടുകള്‍ വിധേയമല്ല.

ഓഹരി അധിഷ്ടിത ഫണ്ടുകളെക്കുറിച്ച്‌ അറിയാം:-

ഓഹരി അധിഷ്ടിത ഫണ്ടുകളില്‍തന്നെ നഷ്ടസാധ്യതകളുടെ ഏറ്റക്കുറച്ചിലുകളുള്ള നിരവധി സ്കീമുകളുണ്ട്. അവയെ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ്, ടാക്സ് സേവിങ്, ബാലന്‍സ്ഡ് എന്നിങ്ങനെ വേര്‍തിരിക്കാം.

ലാര്‍ജ് ക്യാപ് ഫണ്ട്

ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്ബനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. ഭൂരിഭാഗം നിക്ഷേപവും ഇത്തരം കമ്ബനികളുടെ ഓഹരിയിലായിരിക്കും. ഇത്തരം ഓഹരികളില്‍ താരതമ്യേന ചാഞ്ചാട്ടം കുറവായതിനാല്‍ നഷ്ടസാധ്യതയും കുറയും. മൂന്നുമുതല്‍ അഞ്ച് വര്‍ഷംവരെയുള്ള കാലയളവ് മുന്നില്‍ കണ്ട് നിക്ഷേപം നടത്താവുന്ന ഫണ്ടുകളാണിവ.

മിഡ് ക്യാപ് ഫണ്ട്

മികച്ച വളര്‍ച്ചാസാധ്യതയുള്ള മധ്യനിര കമ്ബനികളുടെ ഓഹരികളിലാണ് ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതോടൊപ്പം നഷ്ടസാധ്യതയുമുണ്ട്. ലാര്‍ജ് ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച്‌ നഷ്ടസാധ്യത കൂടുതലാണ് മിഡ് ക്യാപ് ഫണ്ടുകള്‍ക്ക്. അതേസമയം, വിപണിയുടെ ഉയര്‍ച്ചയില്‍ മികച്ച നേട്ടം നല്‍കാനും ഈ വിഭാഗത്തിലെ ഫണ്ടുകള്‍ക്ക് കഴിയും. അഞ്ച് വര്‍ഷം മുന്നില്‍ കണ്ട് മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്താം.

സ്മോൾ ക്യാപ്‌

ചെറുകിട കമ്ബനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ അതീവ നഷ്സാധ്യതയുള്ള ഫണ്ട് വിഭാഗമാണിത്. അതേസമയം, അത്രതന്നെ നേട്ടസാധ്യതയുമുണ്ട്. ഏഴ് വര്‍ഷം മുന്നില്‍ കണ്ട് നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ഈ ഫണ്ടുകള്‍ നല്‍കും.

മള്‍ട്ടി ക്യാപ് ഫണ്ട്

വൈവിധ്യ വല്‍ക്കരണമാണ് മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ പ്രത്യേകത. ഏതെങ്കിലുമൊരു ചട്ടക്കൂട് ഈ ഫണ്ടുകള്‍ക്കില്ല. അതിനാല്‍തന്നെ ലാര്‍ജ് ക്യാപ് എന്നോ മിഡ് ക്യാപ് എന്നോ സ്മോള്‍ ക്യാപ് എന്നോ വേര്‍തിരിവില്ലാതെ മികച്ച നേട്ടസാധ്യതയുള്ള ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ക്ക് കഴിയും.

ടാക്സ് സേവിങ് ഫണ്ട്

80 സി പ്രകാരം ആദായ നികുതി ഇളവ് ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിന് ലഭിക്കും. നിങ്ങള്‍ ആദായ നികുതി നല്‍കുന്നയാളാണെങ്കില്‍ തീര്‍ച്ചയായും ടാക്സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കാം.

വിവിധ വിഭാഗങ്ങളിലെ നേട്ടസാധ്യതയുള്ള ഓഹരികളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകളുടെ നിക്ഷേപം. ഈ ഫണ്ടുകളിലെ നിക്ഷേപം മൂന്ന് വര്‍ഷമെങ്കിലും നിര്‍ബന്ധമായും കൈവശംവെയ്ക്കേണ്ടിവരും. മൂന്ന് മുതല്‍ അഞ്ച് വര്‍ഷകാലയളവില്‍ മികച്ച നേട്ടം നല്‍കാന്‍ ടാക്സ് സേവിങ് ഫണ്ടുകള്‍ക്ക് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.

ബാലന്‍സ്ഡ് ഫണ്ടുകള്‍

നഷ്ടസാധ്യത കുറഞ്ഞ ഓഹരി അധിഷ്ടിത ഫണ്ടുകളാണിവ. കാരണം, 65 ശതമാനത്തോളം തുകയാണ് ഈ ഫണ്ടുകള്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള തുക നിക്ഷേപിക്കുന്നത് ഡെറ്റിലാണ്. അതേസമയം, ഓഹരി നിക്ഷേപത്തിന്റെ നികുതിയിളവ് ഉള്‍പ്പടെയുള്ള ആനുകൂല്യം ലഭിക്കുകയും ചെയ്യും. ആദ്യമായി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് യോജിച്ചവയാണിവ.

സെക്ടര്‍ ഫണ്ടുകള്‍

വിവിധ സെക്ടറുകളിലെ ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നവയാണ് സെക്ടര്‍ ഫണ്ടുകള്‍. ഉദാഹരണത്തിന്, ഐടി, ഫാര്‍മ, ബാങ്ക്, ഇന്‍ഫ്ര ഫണ്ടുകള്‍. അതീവ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ് ഇവയിലെ നിക്ഷേപം. ചില വിഭാഗങ്ങളിലെ ഓഹരികള്‍ മാത്രം തകര്‍ച്ച നേരിട്ടാല്‍ ഈ ഓഹരികളില്‍ നിക്ഷേപംനടത്തുന്ന ഫണ്ടുകള്‍ കനത്ത തകര്‍ച്ച നേരിടും. അതുകൊണ്ടുതന്നെ സൂക്ഷിച്ചുവേണം സെക്ടര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍.

(റീപോസ്റ്റ്‌)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s