What to do ?? എന്ത് ചെയ്യണം??

സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്,എപ്പോള്‍ വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ പുളുത്താമെന്നാണ്.മണ്ടന്മാര്‍ എന്നല്ലാതെ അവരെ എന്ത് വിളിക്കാന്‍! സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുവാന്‍ സാധ്യമല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട്‌ കൊടുത്തു വേറെ മാറ്റിയെടുക്കാം.സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ അന്വേഷിച്ചു ഞാന്‍ കുറെ നടന്നു.ആരും അങ്ങനെ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന മണ്ടന്മാര്‍ അറിയുന്നില്ല.ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ.അതും യഥാര്‍ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ.വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലതിരുന്നാല്‍ മതി.
പറഞ്ഞു വന്നത്, ഈ സുരക്ഷിത നിക്ഷേപം കൊണ്ട് അപ്പോള്‍ ആരാണ് കൊള്ളലാഭം ഉണ്ടാക്കുന്നത്. ചില കണക്കുകള്‍ നോക്കാം.

ഒരു പവന്‍ സ്വര്‍ണ്ണം (22ct )- വില -Rs .23 ,000 

പണിക്കൂലി : 4 % മുതല്‍ 32 % വരെ (കല്യാണം കഴിക്കാന്‍ വരുന്നവരെ പിഴിയാന്‍ ആണ് ഈ 32 % കണക്ക്. 4 % കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍?അത് കൊണ്ട് ഈ നാലിന്‍റെ പ്രയോജനം ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം) 

32 % ഒക്കെ പോട്ടെ. നമുക്കൊരു 20 % ആവറേജ് ആയി ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്ര രൂപ ആവുമെന്ന് നോക്കാം

23 ,000 + 32 % = Rs .30 ,360 

ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാര്‍ട്യത്തോടെ പിറ്റേന്ന് തന്നെ ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ സ്വര്‍ണം വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ ഒരു കാമുകന്‍റെ ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.

പവന്‍റെ വില പഴയത് പോലെ Rs. 23 ,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22 ct സ്വര്‍ണ്ണം ആയതു കൊണ്ട് 4 % ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങളിന്നലെ Rs .30 ,360 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും Rs . 22 ,080 . ബാക്കി Rs .8 ,280 ഒറ്റ ദിവസം കൊണ്ട് ഗോവിന്ദ!.

ഇനി അത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ പുതിയ മോഡല്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ 20 % പണിക്കൂലി കൂടി ചേര്‍ത്താല്‍ പിന്നെയും 23 ,000 + 32 % = Rs .30 ,360 . നിങ്ങള്‍ അങ്ങോട്ട്‌ കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില Rs . 22 ,080 . ബാക്കി അടയ്ക്കേണ്ട തുക പിന്നെയും Rs. 8 ,280 !!!

ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ.

നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്? ഉത്തരം: ഒരു പവന്‍ സ്വര്‍ണ്ണം.

ഇന്നലെയും ഇന്നുമായി നിങ്ങള്‍ അതിനു വേണ്ടി ചിലവാക്കിയത് എത്ര? ഉത്തരം: ഇന്നലെ Rs .30 ,360 + ഇന്ന് Rs .8 ,260. മൊത്തത്തില്‍ Rs . 38 ,620 

ഇപ്പോള്‍ നിങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര? ഉത്തരം: പിന്നെയും Rs . 22 ,080 

അപ്പോള്‍ Rs . 38 ,620 – Rs . 22 ,080 = Rs 16 ,540 രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു? ഉത്തരം: മൊതലാളി യുടെ കീശയില്‍. 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s